India
image_print

ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

Written by

webtngi1

Highlights

അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹം മരണപെട്ടത്

പുലിറ്റ്സര്‍ ജേതാവായ ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹം മരണപെട്ടത്.അഫ്ഗാന്‍ സേനയുടെ സംരക്ഷണത്തിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിലായി ഡാനിഷ് സിദ്ദീഖി അടങ്ങുന്ന സംഘം റോക്കറ്റ് ആക്രമണം വരെ നേരിടേണ്ടി വന്നിരുന്നു.അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ കൂടിയായ ഡാനിഷ് സിദ്ദീഖി.

മുംബൈ സ്വദേശിയാണ് ഇദ്ദേഹം. ഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയില്‍നിന്ന് ഇക്കണോമിക്സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം പിന്നീട് മാസ് കമ്യൂണിക്കേഷന്‍ ബിരുദവും കരസ്ഥമാക്കുകയായിരുന്നു.2010ല്‍ റോയിട്ടേഴ്സില്‍ ചേര്‍ന്നു. റോഹിങ്ക്യാന്‍ അഭയാര്‍ഥികളുടെ ചിത്രം പകര്‍ത്തിയതിനാണ് 2017ല്‍ പുലിറ്റ്സര്‍ പുരസ്‌കാരം ലഭിച്ചത്

Leave a Reply

Your email address will not be published.