India
image_print

റിലീസിന് മുമ്പേ ടെലിഗ്രാമില്‍ ചോര്‍ന്ന് പിടികിട്ടാപ്പുള്ളി

Written by

archanaa chuqwe

റിലീസ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സണ്ണി വെയ്‌നിന്റെ ത്രില്ലർ കോമഡി ചിത്രം പിടികിട്ടാപ്പുള്ളിയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍. നവാഗതനായ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്‌ഫോമില്‍ റിലീസിന് ഒരുങ്ങവെയാണ് വ്യാജ പതിപ്പ് വ്യാപകമായി പ്രചരിക്കുന്നത്.

 

വ്യാജ പതിപ്പ് ടെലഗ്രാമിലൂടെ പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ പരാതി നല്‍കുമെന്ന് സംവിധായകന്‍ ജിഷ്ണു അറിയിച്ചു. ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന പിടികിട്ടാപ്പുള്ളി ഒരു കോമഡി ത്രില്ലറാണ്. സണ്ണിവെയ്ന്‍ അഹാന കൃഷ്ണന്‍ മെറീന മെക്കിള്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. മേജര്‍ രവി, സൈജു കുറുപ്പ്, ബൈജു, ലാലുഅലക്‌സ്, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Leave a Reply

Your email address will not be published.