India
image_print

പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടി-മുഖ്യമന്ത്രി

Written by

archanaa chuqwe

പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോതമംഗലം നെല്ലിക്കുഴിയില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പ്രണയം നിരസിച്ചതിന് പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.പുതിയ നിയമ നിര്‍മ്മാണത്തിന് അതിര്‍വരമ്പുകളുണ്ടെന്നും ഇതിനാല്‍ നിലവിലെ നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.കൂടാതെ സ്ത്രീധനം തടയുമെന്നും സ്ത്രീധനം നല്‍കിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്ത്രീധന വിവാഹങ്ങള്‍ക്ക് ജനപ്രതിനിധികള്‍ പോകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.