India
മരംമുറി ഉത്തരവ് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ നടപടി: മുഖ്യമന്ത്രി പിണറായി വിജയൻ
Last updated on Jul 22, 2021, 2:27 pm


Highlights
മരംമുറി ഉത്തരവ് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന പ്രതികരണവുമായി മുഖ്യമന്ത്രി
മരംമുറി ഉത്തരവ് ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മരംമുറിക്കാൻ അനുവദിച്ചത് കർഷകർക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മരം മുറിക്കലുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസമാണ് സെക്രട്ടറിയറ്റിലെ റവന്യു ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയത്. അന്വേഷണ സംഘം ജോയിന്റ് സെക്രട്ടറി ഗിരിജ, വിവരാവകാശ പ്രകാരം രേഖകൾ നൽകിയ അണ്ടർ സെക്രട്ടറി ശാലിനി, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് സ്മിത ,ഗംഗ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
നേരത്തെ മരംമുറി ഫയൽ വിവരാവകാശ നിയമ പ്രകാരം നൽകിയ അണ്ടർ സെക്രട്ടറി ഒ.ജി ശാലിനിയെ സെക്രട്ടറിയേറ്റിനു പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇവർക്ക് നൽകിയ ഗുഡ് സർവീസ് എൻട്രിയും സർക്കാർ തിരിച്ചെടുത്തിരുന്നു. ആഭ്യന്തര അന്വേഷണത്തിൽ ശാലിനി നടത്തിയിട്ടുള്ള പ്രവർത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഗുഡ് സർവീസ് എൻട്രി പിൻവലിക്കുന്നുവെന്നാണ് റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലക് ഇറക്കിയ ഉത്തരവിൽ പറയുന്നത്.


