India
image_print

കാലിഫോർണിയയിൽ വീടുകൾക്ക് മുകളിൽ വിമാനം തകര്‍ന്നുവീണ് 2 മരണം

Written by

archanaa chuqwe

കാലിഫോർണിയയിലെ സാന്‍ ഡീഗോയിലെ ജനവാസമേഖലയില്‍ വിമാനം തകര്‍ന്നുവീണ് 2 പേര്‍ മരണപ്പെട്ടു.മരിച്ചവരിൽ ഒരാൾ ഇന്ത്യൻ വംശജനായ ഡോക്ടർ ആണ്.ഇരട്ട എഞ്ചിന്‍ വിമാനമാണ് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ തകര്‍ന്നുവീണത്.തകര്‍ന്നുവീണ സമീപത്തെ വീടുകളില്‍ തീ പടരുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

അരിസോണയിലെ യുമയില്‍ നിന്നും പുറപ്പെട്ട വിമാനമാണ് ലോസാഞ്ചലസില്‍ നിന്നും 220 കിലോ മീറ്റര്‍ മാറി സാന്‍ഡിയില്‍ തകര്‍ന്ന് വീണത്. സംഭവത്തില്‍ 2 പേര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്..ഒരു വീട് പൂര്‍ണമായും ഒരു വീട് ഭാഗികമായും കത്തിനശിച്ചു. കൂടാതെ ഏതാനും വാഹനങ്ങളും കത്തിനശിച്ചു.

എന്നാൽ അഗ്നിശമന സേനാംഗങ്ങളുടെ സമയബന്ധിതമായ ഇടപെടലിനെ തുടര്‍ന്ന് അതികം വീടുകളിലേക്ക് തീ പടര്‍ന്നു പിടിച്ചിട്ടില്ല.സംഭവത്തില്‍ കാലിഫോര്‍ണിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.