India
image_print

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

Written by

archanaa chuqwe

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. ഇവരുടെ പ്രവേശന നടപടികള്‍ നാളെ മുതല്‍ ആരംഭിക്കുന്നതായിരിക്കും.

നാളെ രാവിലെ ഒന്‍പത് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവണം പ്രവേശന നടപടികളെന്നാണ് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്‍റില്‍ ഇഷ്ടമുള്ള വിഷയത്തില്‍ പ്രവേശനം കിട്ടാത്തതിന്‍റെ ആശങ്ക നിലനില്‍ക്കുമ്ബോഴാണ് പ്രവേശന നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്. കടുത്ത സാമ്ബത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച്‌ ഇത്തവണ അനുവദിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published.