India
image_print

ഇംപ്രൂവ്മെന്റ് പരീക്ഷ: ആശങ്കയിൽ വിദ്യാർഥികളും രക്ഷിതാക്കളും

Written by

archanaa chuqwe

പ്ലസ് വണ്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ഇംപ്രൂവ്മെന്‍റ് പരീക്ഷ സംബന്ധിച്ചുള്ള വിജ്ഞാപനം വന്നിട്ടില്ല. ഇതേതുടർന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.

ഇംപ്രൂവ്മെന്‍റിന് അവസരം നിഷേധിക്കുന്നത് അഞ്ച് ലക്ഷം വിദ്യാർഥികളുടെ പ്ലസ് ടു ഫലത്തെയും ഉപരി പഠന സാധ്യതയെും ബാധിക്കും. പ്ലസ് വണ്‍ പരീക്ഷാഫലം കൂടി ചേർത്താണ് പ്ലസ് ടു ഫലം വരുന്നത്.

ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഇതോടെ ഓണ്‍ലൈന്‍ പഠനം മാത്രം ലഭിച്ച അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇംപ്രൂവ്മെന്‍റിനുള്ള അവസരം നിഷേധിക്കപ്പെടുന്നത്. ഈ വർഷം ഇംപ്രൂവ്മെൻറ് പരീക്ഷ ഉണ്ടായിരിക്കുകയില്ല എന്ന് നേരത്തെ വിജ്ഞാപനമിറക്കിയിരുന്നെങ്കിലും പരീക്ഷ നടത്തുന്ന കാര്യം പരിശോധിക്കാമെന്നാണ് ഫലം വന്നയുടന്‍ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. എന്നാല്‍ ഇതുവരെ ഒരു തീരുമാനവും വന്നില്ല.

 

Leave a Reply

Your email address will not be published.