India
image_print

പ്ലസ് വണ്‍ ഓഫ്‌ലൈന്‍ പരീക്ഷ; തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Written by

archanaa chuqwe

പ്ലസ് വൺ ഓഫ്‌ലൈൻ പരീക്ഷ നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.സംസ്ഥാനത്തെ ടി.പി.ആർ. നിരക്ക് 15 ശതമാനത്തിൽ അധികമാണ്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളിൽ അമ്പത് ശതമാനത്തിൽ അധികം കേരളത്തിലാണ്. പ്ലസ് വൺ പരീക്ഷ എഴുതുന്ന വിദ്യാർഥികൾ വാക്സിൻ സ്വീകരിച്ചവരല്ല. മോഡൽ പരീക്ഷ ഓൺലൈൻ ആയാണ് നടത്തിയത്. ഇനി രണ്ടാമത് ഒരു പരീക്ഷ ആവശ്യമില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ആറ്റിങ്ങൽ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനും കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റുമായ റസൂൽ ഷാനാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഹർജി നാളെ പരിഗണിക്കും.

Leave a Reply

Your email address will not be published.