India
പ്ലസ് വൺ മാനേജ്മെന്റ് സീറ്റുകൾ തിരിച്ചു നൽകി
Last updated on Sep 10, 2021, 6:28 am


പ്ലസ്വൺ പ്രവേശനത്തിലെ മാനേജ്മെന്റ് ക്വാട്ട സംബന്ധിച്ചുകൊണ്ടുവന്ന പുതിയ മാനദണ്ഡം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമൊപ്പം എയ്ഡഡ് സ്കൂൾ മാനേജർമാരെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 30 ശതമാനം സീറ്റുകളാണ് കാലങ്ങളായി മാനേജ്മെന്റ് ക്വാട്ട. ഇത്തവണ അതിൽ 20 ശതമാനം പണം വാങ്ങിയും 10 ശതമാനം മാനേജ്മെന്റിന്റെ സമുദായത്തിനായും നൽകാനാണ് നിർദേശം.
മാനേജ്മെന്റ് ക്വാട്ടയായി ലഭിച്ച സീറ്റുകളിലെ പ്രവേശനത്തിനുള്ള മാനദണ്ഡം പാലിക്കാനാകാത്തതിനാൽ 28 മാനേജ്മെന്റുകൾ സീറ്റുകൾ തിരിച്ചുനൽകി. വേറെയും സ്കൂളുകൾ അതിനുള്ള തയ്യാറെടുപ്പിലാണ്.
സംസ്ഥാനത്ത് 30 ശതമാനത്തോളം എയ്ഡഡ് വിദ്യാലയങ്ങൾ പ്രത്യേക സമുദായത്തിന്റേതല്ലാതെ ട്രസ്റ്റുകൾക്കും സഹകരണസംഘങ്ങൾക്കും കീഴിലുള്ളവയാണ്. ഇവരാണ് ഈ സീറ്റുകൾ തിരിച്ചുനൽകേണ്ടിവന്നത്. മലപ്പുറത്തെ എട്ടു സ്കൂളുകളാണ് സീറ്റുകൾ തിരിച്ചുനൽകിയത്. കൊല്ലം-ആറ്്, തിരുവനന്തപുരം-നാല്, ആലപ്പുഴ, പത്തനംതിട്ട-മൂന്നുവീതം, കോട്ടയം, വയനാട്-രണ്ടുവീതം എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്.


