India
സ്വാതന്ത്രദിനത്തിൽ 100 ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
Last updated on Aug 15, 2021, 8:06 am


സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നൂറു ലക്ഷം കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിസ്ഥാന സൗകര്യവികസനം, ലോകോത്തര നിർമ്മാണങ്ങൾ, പുതുതലമുറയ്ക്ക് ടെക്നോളജി, എന്നിവയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. നൂറു ലക്ഷം കോടിയുടെ ഗതി ശക്തിയാണ് പ്രഖ്യാപിച്ചത്. ഈ പദ്ധതി സമഗ്രമായ അടിസ്ഥാന സൗകര്യങ്ങൾക്ക് അടിത്തറയിടുകയും സമ്പദ്വ്യവസ്ഥയ്ക്ക് ഒരു സംയോജിത പാത തുറക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചെറുകിട കർഷകർക്ക് വേണ്ടിയുള്ള പദ്ധതി, ആധുനിക അടിസ്ഥാനസൗകര്യ വികസന ഉറപ്പാക്കുക, സഹകരണ പ്രസ്ഥാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക., ഗ്രാമങ്ങളിലേക്ക് കൂടുതൽ വികസനപദ്ധതികൾ എത്തിക്കുക. സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തുക, ഗ്രാമങ്ങൾ വികസന പാതയിൽ ഉയർത്തുക, രാജ്യത്തെചെറുകിട കർഷകരെ സഹായിക്കാൻ 1.5 ലക്ഷം കോടി രൂപ പദ്ധതി ഒരുക്കുക, കർഷകരുടെ ബാങ്ക് അക്കൗണ്ടുകൾ നേരിട്ട് സഹായം നൽക്കുക, തുടങ്ങിയ കാര്യങ്ങൾ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്രദിനത്തിൽ കൂട്ടിച്ചേർത്തു.


