India
image_print

വാക്സിന്‍ വിതരണം: സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

Written by

archanaa chuqwe

വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.കുറഞ്ഞ കോവിഡ് വാക്‌സിനേഷന്‍ കവറേജ് ഉള്ള 40 ലധികം ജില്ലകളിലെ ജില്ലാ മജിസ്ട്രേറ്റുകളുമായി നവംബര്‍ 3 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകന യോഗം നടത്തും.വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടക്കുന്ന യോഗത്തില്‍ ആദ്യ ഡോസിന്റെ 50 ശതമാനത്തില്‍ താഴെ കവറേജും രണ്ടാം ഡോസിന്റെ കവറേജ് കുറഞ്ഞ ജില്ലകളും ഉള്‍പ്പെടും.വാക്സിനേഷന്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് യോഗം.

ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വാക്സിനേഷന്‍ കുറവുള്ള ജില്ലകളാണ് യോഗത്തില്‍ പങ്കെടുക്കുക. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും യോഗത്തില്‍ സംബന്ധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 32 ശതമാനം പേരും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ജി 20, സിഒപി 26 യോഗങ്ങളില്‍ പങ്കെടുത്ത ശേഷം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഉടന്‍ മോദി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.വാക്സിനേഷന്റെ വേഗവും കവറേജും ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടിക്കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, നിശ്ചിത ഇടവേള കഴിഞ്ഞിട്ടും വാക്സിന്റെ രണ്ടാം ഡോസ് എടുക്കാത്ത 10.34 കോടിയിലധികം ആളുകള്‍ രാജ്യത്തുണ്ടെന്ന് അടുത്തിടെ പ്രസ്താവിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *