India
image_print

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സമ്പത്ത് കൂടി;മോദിയുടെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ

Written by

archanaa chuqwe

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി 3.07 കോടിയായി വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം 2.85 കോടിയായിരുന്ന ആസ്തി 22 ലക്ഷം രൂപയുടെ വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ട് ഉണ്ടായത്.മാര്‍ച്ച് 31ലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ മോദിക്ക് ബാങ്ക് ബാലന്‍സായി 1.5 ലക്ഷം രൂപയാണ് ഉള്ളത്. 36,000 രൂപ പണമായും കൈവശമുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗര്‍ ബ്രാഞ്ചിലെ സ്ഥിരനിക്ഷേപം വര്‍ധിച്ചതാണ് മോദിയുടെ ആസ്തിയുടെ വര്‍ധനക്ക് ഇടയാക്കിയത്. ഗാന്ധിനഗര്‍ എസ്.ബി.ഐ എന്‍.എസ്.സി ബ്രാഞ്ചിലെ സ്ഥിരനിക്ഷേപം 1.6 കോടിയില്‍ നിന്ന് 1.86 കോടിയായാണ് വര്‍ധിച്ചത്.

നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റില്‍ 8,93,251 രൂപയുടെ നിക്ഷേപമാണ് ഉള്ളത്. ഇന്‍ഷൂറന്‍സില്‍ 1,50,957 രൂപയും എല്‍&ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടില്‍ 20,000 രൂപയും നിക്ഷേപിച്ചിട്ടുണ്ട്. അതേസമയം 1.48 ലക്ഷം രൂപയുടെ രണ്ട് സ്വര്‍ണ മോതിരങ്ങളും മോദിക്ക് സ്വന്തമായുണ്ട്. ഇതിന് പുറമേ 1.1 കോടിയുടെ വസ്തുവില്‍ 25 ശതമാനം ഓഹരി പങ്കാളിത്തവും അദ്ദേഹത്തിനുണ്ട്?. ഗുജറാത്ത് മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് 1.3 ലക്ഷം രൂപയുടെ വസ്തുവും മോദി വാങ്ങിയിരുന്നു.

Leave a Reply

Your email address will not be published.