India
image_print

ആടിനെ കൊന്ന് ആരാധകര്‍ രക്തം കട്ടൗട്ടില്‍ ഒഴിച്ചു;രജനീകാന്തിനെതിരെ പരാതി

Written by

askshiyas

മിഴ് സൂപ്പര്‍ താരം രജനീകാന്തിനെതിരെ പോലീസില്‍ പരാതി.രജനീകാന്തിന്റെ കട്ടൗട്ടില്‍ ആടിനെ കൊന്ന് രക്തം ഒഴിച്ച ആരാധകരുടെ നടപടിയില്‍ അഭിഭാഷകന്‍ തമിഴ്വേന്ദനാണ് പൊലീസില്‍ പരാതി നല്‍കിയത്.അണ്ണാത്തെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ ആടിനെ കൊന്ന് ആരാധകര്‍ നടത്തിയ പ്രകടനത്തില്‍ രജനീകാന്ത് മൗനം പാലിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

 

അതേസമയം ഈ ക്രൂരമായ പ്രവര്‍ത്തി സ്ത്രീകളിലും കുട്ടികളിലും ഭയം ജനിപ്പിച്ചുവെന്നും സംഭവം മാധ്യമങ്ങളിലൂടെ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോഴും രജനികാന്ത് മൗനം പാലിക്കുകയാണ് ചെയ്തത്. അതിനാല്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. ക്ഷേത്രങ്ങളിലും ഇറച്ചി കടകളിലും പോലും ജീവികളെ കൊല്ലുന്നതില്‍ മറയുണ്ടെന്നും എന്നാല്‍ രജനീകാന്തിന്റെ ആരാധകര്‍ നടുറോട്ടില്‍ വെച്ചാണ് ആടിനെ കൊന്ന് ചോര കട്ടൗട്ടില്‍ ഒഴിച്ചതെന്നും ഇതരത്തിലുള്ള പ്രാകൃതപരമായ പ്രവര്‍ത്തികള്‍ ഒരു കാരണവശാലും അനുവദിക്കരുതെന്നും തമിഴ്വേന്ദ്യന്റെ പരാതിയില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published.