India
image_print

മലിനമായി നദികൾ:അയർലൻഡ് കുടിവെള്ളക്ഷാമത്തിലേക്ക്

Written by

askshiyas

വടക്കന്‍ അയര്‍ലന്‍ഡിലെ നദികളിലേക്ക്ഏകദേശം 70 ലക്ഷത്തോളം ടൺ മലിനജലം പ്രതിവർഷം ഒഴുകിയെത്തുന്നതായി കണക്കുകൾ.വടക്കൻ അയർലൻഡിലെ പ്രധാന കുടിവെള്ള സ്രോതസ്സുകളിലൊന്നായ ലോഫ് നീഗിൽ രണ്ട് ലക്ഷം ടൺ വരുന്ന മലിനജലമാണ് പുറന്തള്ളപ്പെടുന്നത്. ഇത് രാജ്യത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കാണ് നയിക്കുന്നത്.20 വർഷ കാലത്തെ മഴയുടെ തോത് അടിസ്ഥാനമാക്കിയുള്ള കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. ആവാസവ്യവസ്ഥ നശിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ 12 ആം സ്ഥാനത്താണ് അയർലൻഡ്.

 

അതേസമയം വടക്കൻ അയർലൻഡിൽ ആരോഗ്യകരമായ ജലാശയങ്ങൾ കുറയുന്നതായും പഠനറിപ്പോർട്ടുണ്ട്.450 നദികൾ, 21 തടാകങ്ങൾ എന്നിവയുടെ സ്ഥിതി വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് വർഷം കൊണ്ടാണ് നദികളുടെ ആരോഗ്യസ്ഥിതി ഇത്ര പരിതാപകരമായ അവസ്ഥയിലെത്തിയത്. അമിതമായ തോതിലുള്ള കൃഷിയാണ് മലിനീകരണത്തിലേക്ക് നയിക്കുന്നതെന്ന നിഗമനങ്ങളും ഉണ്ട്.നിലവിൽ രാജ്യത്തെ ജലാശയങ്ങളുടെ ആരോഗ്യസ്ഥിതി നാൾക്കുനാൾ ശോഷിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ പോലും മലിനജലം അടിഞ്ഞു കൂടുന്നത് വരുമാനത്തിൽ വലിയ ഇടിവ് സൃഷ്ടിക്കപ്പെടുന്നതായും വിലയിരുത്തപ്പെടുന്നു.

Leave a Reply

Your email address will not be published.