India
image_print

രാജ്യത്തെ ഏറ്റവും വലിയ സിറിഞ്ച് കമ്പനി പൂട്ടിച്ച് മലിനീകരണ നിയന്ത്രണബോര്‍ഡ്

Written by

askshiyas

രാജ്യത്തെ ഏറ്റവുംവലിയ സിറിഞ്ച്, സൂചി കമ്പനി പൂട്ടിച്ച് മലിനീകരണ നിയന്ത്രണബോര്‍ഡ്.ഡല്‍ഹിയില്‍ മലിനീകരണം വര്‍ധിക്കുന്നതിനെത്തുടര്‍ന്നാണ് നടപടി. ഹരിയാണ-ഡല്‍ഹി അതിര്‍ത്തിയില്‍ ഫരീദാബാദിലാണ് കമ്പനി സ്ഥിതി ചെയ്യുന്നത്.അയല്‍സംസ്ഥാനങ്ങളിലെ മലിനീകരണത്തിന് കാരണമാകുന്ന ഹിന്ദുസ്ഥാന്‍ സിറിഞ്ചസ് ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ലിമിറ്റഡ് അടക്കമുള്ള ഫാക്ടറികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടപ്പിച്ചു.

അതേസമയം പ്രതിദിനം 1.5 കോടി സൂചിയും 80 ലക്ഷം സിറിഞ്ചുമാണ് ഈ കമ്പനിയില്‍ ഉത്പാദിപ്പിക്കുന്നത്. കമ്പനിയുടെ കീഴില്‍ 229 ഫാക്ടറികളുമുണ്ട്. രാജ്യത്താകെയുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ 66 ശതമാനം സൂചിയും സിറിഞ്ചും ഇവിടെനിന്നാണ് വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ കമ്പനി പൂട്ടിയാല്‍ ഇത് കോവിഡ് പ്രതിരോധകുത്തിവെപ്പ് അടക്കം രാജ്യത്തെ ആരോഗ്യമേഖലയെ ബാധിക്കുമെന്ന ആശങ്കയുണ്ട്.നിലവില്‍ കമ്പനിയില്‍ രണ്ടുദിവസത്തേക്കുകൂടിയുള്ള സ്റ്റോക്ക് മാത്രമേയുള്ളൂവെന്ന് എച്ച്.എം.ഡി. മാനേജിങ് ഡയറക്ടര്‍ രാജീവ് നാഥ് അറിയിച്ചു. രാജ്യത്ത് സിറിഞ്ച് ക്ഷാമമുള്ളതിനാല്‍ കയറ്റുമതിപോലും സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണ്. യൂണിറ്റ് പൂട്ടുന്നത് സിറിഞ്ച് ക്ഷാമമുണ്ടാക്കുന്നതിന് പുറമേ വിലവര്‍ധനയ്ക്കും കാരണമാകുമെന്നും രാജീവ്‌നാഥ് പറയുന്നു.അസോസിയേഷന്‍ ഒഫ് ഇന്ത്യന്‍ മെഡിക്കല്‍ ഡിവൈസ് ഇന്‍ഡസ്ട്രീസ് ഫോറം കോ-ഓഡിനേറ്റര്‍കൂടിയായ രാജീവ് നാഥ് ഫാക്ടറി തുറക്കാന്‍ അടിയന്തര അനുമതിതേടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.