India
image_print

വികസന പ്രവർത്തനങ്ങളുമായി പൊന്നാനി ഫിഷിംഗ് ഹാർബർ

Written by

archanaa chuqwe

പൊ​ന്നാ​നി ഫി​ഷി​ങ് ഹാ​ർ​ബ​റിലെ വികസന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​കയാണ്. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ആ​റ് ക​ട​മു​റി​ക​ളിൽ മൂ​ന്നെ​ണ്ണം മ​ത്സ്യ​ഫെ​ഡി​നും മ​റ്റു മൂ​ന്ന് മു​റി​ക​ൾ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്കും വാ​ട​ക​ക്ക് ന​ൽ​കി.

78 മ​ത്സ്യ​സൂ​ക്ഷി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ മാ​സം ല​ഭി​ക്കു​ന്നു​ണ്ട്. ആ​ദ്യ വ​ർ​ഷ​ത്തെ ടോ​ൾ പി​രി​വ് ടെ​ൻ​ഡ​റി​ലൂ​ടെ 35 ല​ക്ഷം രൂ​പ ല​ഭി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഹാ​ർ​ബ​റി​ൽ ഒ​രുക്കും.

ലേ​ല ഹാ​ളി​ന് മു​ന്നി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മേ​ൽ​ക്കൂ​ര​യും നി​ർ​മി​ക്കാൻ പ​ദ്ധ​തി​യു​ണ്ട്. മ​ത്സ്യ​സം​സ്ക​ര​ണ യൂ​നി​റ്റ് ഉ​ൾ​പ്പെ​ടെ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് മ​ഴ ന​ന​ഞ്ഞും കൊ​ടും വേ​ന​ലി​ൽ വെ​യി​ലേ​റ്റു​മാ​ണ് നി​ല​വി​ൽ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ്യം എ​ത്തി​ക്കു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് മേ​ൽ​ക്കൂ​ര നി​ർ​മി​ക്ക​ണ​മെ​ന്ന​ത് ഏ​റെ നാ​ളാ​യു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​മാ​യി​രു​ന്നു.

Leave a Reply

Your email address will not be published.