India
image_print

പൂനം പാണ്ഡെയെ മര്‍ദ്ദിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍

Written by

archanaa chuqwe

ടി പൂനം പാണ്ഡെയുടെ ഭര്‍ത്താവ് സാം ബോംബെയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.പാണ്ഡെയെ മര്‍ദ്ദിച്ച കേസിലാണ് ഭര്‍ത്താവ് അറസ്റ്റിലായിരിക്കുന്നത്.പൂനത്തിന് തലയ്ക്കും കണ്ണിനും മുഖത്തിനും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൂനത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംവിധായകനും നിര്‍മ്മാതാവും എഡിറ്ററുമാണ് സാം ബോംബെ.തന്നെ ആക്രമിച്ചുവെന്ന് കാണിച്ച് നടി മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പുകള്‍ പ്രകാരമാണ് സാം ബോംബെക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് എഎന്‍ഐ മുംബൈ പൊലീസ് അറിയിച്ചു. നടിയുടെ തലയിലും കണ്ണിലും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇതാദ്യമായല്ല പൂനം പാണ്ഡെ സാം ബോംബെക്കെതിരെ പരാതി നല്‍കുന്നത്. 2020-ല്‍, തന്നെ ആക്രമിക്കുകയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് സാമിനെതിരെ പൂനം പരാതിപ്പെടുകയും വിവാഹം ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും പറഞ്ഞു. തുടര്‍ന്ന് സാമിനെ ഗോവയില്‍ വെച്ച് അറസ്റ്റ് ചെയ്തു.എന്നാല്‍ നടി പിന്നീട് പരാതി പിന്‍വലിക്കുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *