India
image_print

നടന്‍ നെടുമുടി വേണു അന്തരിച്ചു

Written by

archanaa chuqwe

ടന്‍ നെടുമുടി വേണു(73)അന്തരിച്ചു.ആരോഗ്യനില ഗുരുതരമായതിനെതുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.മരണം ഉദര സംബന്ധമായ അസുഖത്തെ തുടര്ന്ന്.ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.ചികിത്സയിലിരിക്കെയാണ് അന്ത്യം.

 

തിയേറ്ററിലും ഡിജിറ്റല്‍ പ്ലാറ്റുഫോമിലും പ്രദര്‍ശനത്തിനെത്തിയ ‘ആണും പെണ്ണും’ എന്ന സിനിമയിലാണ് അദ്ദേഹം ഏറ്റവും അടുത്തായി അഭിനയിച്ചത്. ഡോ: ബിജു സംവിധാനം ചെയ്യുന്ന ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന സിനിമയിലും പ്രധാനവേഷം ചെയ്തിട്ടുണ്ട്. കമല്‍ ഹാസന്റെ ‘ഇന്ത്യന്‍ 2’ ലും അദ്ദേഹം വേഷമിടും എന്ന് വാര്‍ത്ത വന്നിരുന്നു.ആരാധനകര്‍ കാത്തിരിക്കുന്ന ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ സിനിമയിലും അദ്ദേഹം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

1948 മെയ് 22-ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലാണ് കെ.വേണുഗോപാല്‍ എന്ന നെടുമുടി വേണുവിന്റെ ജനനം. സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന പി.കെ കേശവന്‍ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളില്‍ ഇളയ മകനാണ് നെടുമുടി വേണു. എന്‍.എസ്.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു വിദ്യാഭ്യാസം.മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.. സിനിമയിലെ വിവിധ പ്രകടനങ്ങള്‍ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.കലാകൗമുദിയില്‍ പത്ര പ്രവര്‍ത്തകനായും പാരലല്‍ കോളേജ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ച വേ?ണു?ഗോപാല്‍ നാടകത്തില്‍ സജീവമായിരിക്കെയാണ് സിനിമയില്‍ എത്തിയത്. എണ്‍പതുകളില്‍ സംവിധായകരായ അരവിന്ദന്‍, പത്മരാജന്‍, ഭരത് ഗോപി തുടങ്ങിയവരുമായി നെടുമുടി അടുത്ത് പ്രവര്‍ത്തിച്ചു. ആദ്യകാലത്ത് നായക നടനായി തിളങ്ങിയ നെടുമുടി പിന്നീട് സ്വഭാവ നടന്‍ എന്ന നിലയില്‍ തന്റെ ഇടം രേഖപ്പെടുത്തിയിരുന്നു. മലയാളികളുടെ പ്രിയ നടന്റെ വിയോഗം സിനിമാ ലോകത്തിന് തീരാ നഷ്ടമാണ്.

 

Leave a Reply

Your email address will not be published.