India
image_print

നീലച്ചിത്രക്കേസ്: ഒടുവില്‍ രാജ് കുന്ദ്ര പുറത്തേക്ക്

Written by

askshiyas

നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ മുംബൈ കോടതി രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചു.അറസ്റ്റിലായി രണ്ട് മാസത്തിന് ശേഷമാണ് കുന്ദ്രയ്ക്ക് ജാമ്യം ലഭിക്കുന്നത്.കേസില്‍ പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് ദിവസങ്ങള്‍ക്ക് ശേഷം കുന്ദ്ര മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.50,000 രൂപ ഈടിലാണ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്.രാജ് കുന്ദ്രയുടെ സ്ഥാപനങ്ങളിലൊന്നിന്റെ ഐടി തലവനായ റയാന്‍ തോര്‍പ്പിനും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

പൊലീസ് കുറ്റപത്രത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നും ജാമ്യം അനുവദിക്കണമെന്നും രാജ് കുന്ദ്രയുടെ അഭിഭാഷകന്‍ വാദിച്ചു. 1400 പേജുള്ള കുറ്റപത്രത്തില്‍, കുന്ദ്ര അപ്ലോഡ് ചെയ്യുന്നുവെന്ന് കാണിക്കുന്ന ഒരു തെളിവ് പോലും ഇല്ലെന്നും അദ്ദേഹം വാദിച്ചു.തന്നെ ബലിയാടാക്കുകയാണെന്നും അഭിനേതാക്കളുടെ സമ്മതത്തോടെയാണ് വീഡിയോകള്‍ ചിത്രീകരിച്ചതെന്നും അദ്ദേഹം മജിസ്‌ട്രേറ്റ് കോടതിയില്‍ പറഞ്ഞു.ഹോട്ട് ഷോട്ട് എന്ന ആപ്പ് വഴി നീല ചിത്രങ്ങള്‍ വില്‍ക്കുന്നു എന്ന കേസില്‍ ജൂലായ് 19 നാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.അദ്ദേഹം നിലവില്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് .

 

Leave a Reply

Your email address will not be published.