India
image_print

പരിസ്ഥിതി സംരക്ഷിക്കാന്‍ പശുക്കള്‍ക്ക് ടോയ്‌ലറ്റ് ട്രെയിനിങ്

Written by

archanaa chuqwe

ന്നുകാലി ഫാമുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ജലവിതരണ സംവിധാനങ്ങള്‍മലിനമാക്കുന്നതിനോടൊപ്പം ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലിനും മണ്ണിന്റെ വര്‍ധിച്ച അമ്ലീകരണത്തിനും കാരണമാകുന്ന സാഹചര്യത്തില്‍ ഒരു പരിഹാരം എന്ന നിലയില്‍ പശുക്കള്‍ക്ക് ടോയ്ലറ്റ് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുകയാണ് ജര്‍മ്മനിയിലെ ഒരു സംഘം ഗവേഷകര്‍. മൂലൂ അപ്രോച്ച് എന്നാണ് ഈ പരിശീലനപദ്ധതിക്ക് ഗവേഷകര്‍ പേര് നല്‍കിയിരിക്കുന്നത്.

 

ഒരു കന്നുകാലി ഫാമിലെ പശുക്കിടാങ്ങളിലാണ് പരിശീലനം ആരംഭിച്ചിരിക്കുന്നത്. ഇതിനായി പശുക്കളെ പാര്‍പ്പിക്കുന്ന കൂടിന്റെ ഒരു ഭാഗത്തായി പ്രത്യേക ടോയ്‌ലറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ശേഖരിക്കുന്ന ഗോമൂത്രം മണ്ണില്‍ കളയാതെ കൃത്യമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. കൃത്യമായി ടോയ്ലറ്റ് ഏരിയ ഉപയോഗിക്കുന്നവര്‍ക്ക് സമ്മാനങ്ങളും അല്ലാത്തവര്‍ക്ക്ശി ക്ഷകളുമുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ പരിശീലനം നല്‍കിയ15 എണ്ണത്തില്‍ 11 എണ്ണം കൃത്യമായി ടോയ്‌ലറ്റ് സംവിധാനമുപയോഗിച്ച് തുടങ്ങിയതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഗോമൂത്രത്തില്‍ അടങ്ങിയിരിക്കുന്ന അമോണിയ മണ്ണില്‍ കലരുമ്പോള്‍ സൂക്ഷ്മാണുക്കള്‍ നൈട്രസ് ഓക്‌സൈഡായി പരിവര്‍ത്തനം ചെയ്യുന്നു. ഈ അവസ്ഥ പകുതിയിലധികവും കുറയ്ക്കാന്‍ കഴിയുമെന്നാണ് ജര്‍മനിയിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാം ആനിമല്‍ ബയോളജിയിലെ ആനിമല്‍ സൈക്കോളജിസ്റ്റായ ജാന്‍ ലാങ് ബെയ്ന്‍ പറയുന്നത്.

 

Leave a Reply

Your email address will not be published.