India
image_print

‘ദി പ്രീസ്റ്റി’ന്‍റെ തെലുങ്ക് പതിപ്പ് ആമസോണ്‍ പ്രൈമില്‍

Written by

askshiyas

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്‍ത ഹൊറര്‍ മിസ്റ്ററി ചിത്രം ‘ദി പ്രീസ്റ്റി’ന്‍റെ തെലുങ്ക് പതിപ്പ് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു.മാര്‍ച്ച്‌ 11ന് തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ആയിരുന്നു ‘ദി പ്രീസ്റ്റ്’.കൊവിഡ് ആദ്യതരംഗത്തിനു ശേഷം തിയറ്ററുകളിലേക്കെത്തിയ മലയാളത്തില്‍ നിന്നുള്ള ആദ്യ സൂപ്പര്‍താര ചിത്രം കൂടിയായിരുന്നു ദി പ്രീസ്റ്റ്.ഫാദര്‍ ബെനഡിക്‌ട് എന്ന വൈദികന്റെ വേഷത്തിൽ എത്തിയ മമ്മൂട്ടി ഏറെ പ്രേക്ഷക ശ്രദ്ധ നേടികയും ചെയ്തു.

റിലീസ് ചെയ്ത് ഒരു മാസത്തിനകം തന്നെ സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും എത്തിയിരുന്നു. കേരളത്തില്‍ മാത്രം 306 സ്ക്രീനുകളിലാണ് ചിത്രം റിലീസിന് എത്തിയത്.മലയാളം ഒറിജിനല്‍ പതിപ്പ് നേരത്തെ ആമസോണ്‍ പ്രൈമില്‍ എത്തിയിരുന്നു. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.മമ്മൂട്ടിക്ക് പുറമെ മഞ്ജു വാര്യര്‍,നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ ഉണ്ട്.

രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്.ആന്‍റോ ജോസഫ് ഫിലിം കമ്ബനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published.