India
image_print

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ന്

Written by

askshiyas

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവുകയാണ്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തില്‍ അമേരിക്ക, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ജപ്പാന്‍ അടക്കമുള്ള രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തും.

കൂടാതെ യുഎസിലെത്തിയ ഉടന്‍ കോവിഡ് സംബന്ധിച്ച്‌ ആഗോള സമ്മേളനത്തില്‍ മോദി പങ്കെടുക്കും. 24 ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും.ഒപ്പം1 വൈറ്റ് ഹൗസില്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ക്വാഡ് യോഗത്തില്‍ പങ്കെടുക്കുന്നതിന് ഒപ്പം ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും ഈ സന്ദര്‍ശനകാലയളവില്‍ നരേന്ദ്രമോദി അഭിസമ്ബോദന ചെയ്യും. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം നിര്‍ണ്ണയക ഗുണഭലങ്ങളാകും സുരക്ഷാ, വാണിജ്യ, ശാസ്ത്ര, തൊഴില്‍ മേഖലകളില്‍ രാജ്യത്തിന് സമ്മാനിക്കുക എന്ന് വിദേശകാര്യ സെക്രട്ടറി അവകാശപ്പെട്ടു.

2019ന് ശേഷമുള്ള മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണ് ഇന്ന് നടക്കാൻ പോവുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്.വി. ശൃംഗ്ല എന്നിവരടങ്ങുന്ന ഉന്നതസംഘവും ഒപ്പമുണ്ട്.

Leave a Reply

Your email address will not be published.