India
image_print

ബഹിരാകാശ യാത്രയല്ല,ഭൂമിയുടെ സംരക്ഷണത്തിനായി പണം മുടക്കൂ-വില്യം രാജകുമാരന്‍

Written by

archanaa chuqwe

ലോകത്തിലെ തന്നെ സമ്പന്നര്‍ക്കെതിരെ വിമര്‍ശനവുമായി വില്യം രാജകുമാരന്‍. ഭൂമിയില്‍ അവരുടെ സമ്പത്ത് ഉപയോഗിച്ച് പരിഹരിക്കാന്‍ സാധിക്കുന്ന പല കാര്യങ്ങളുടെന്നും അദ്ദേഹം പറഞ്ഞു. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും അഭിനേതാവായ വില്യം ഷാന്ററും ബഹിരാകാശത്തേക്ക് പോയതിന് പിന്നാലെയാണ് വില്യമിന്റെ പ്രതികരണം.കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് ഇനിയെങ്കിലും ശ്രദ്ധ നല്‍കണമെന്നും ഭീഷണി നേരിടുന്ന ഭാവിയിലേക്കാണ് പുതിയ തലമുറ വളര്‍ന്നുവരുന്നതെന്നും വില്യം പറഞ്ഞു. വ്യാഴാഴ്ച ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് വില്യമിന്റെ പ്രതികരണം.

 

ലോകത്തിലെ തന്നെ ഏറ്റവും മഹത്തായ ചില ആളുകളുടെ ബുദ്ധിയും മനസും ഭൂമിയിലെ നിരവധി അറ്റകുറ്റ പണികള്‍ക്ക് ആവശ്യമാണ്, അല്ലാതെ ഭൂമി അല്ലാതെ ജീവിക്കാന്‍ മറ്റിടങ്ങള്‍ തേടിപ്പോവുന്ന പ്രവണത അല്ല വേണ്ടതെന്നും വില്യം രാജകുമാരന്‍ പറഞ്ഞു.കോടിശ്വരന്‍മാരുടെ ബഹിരാകാശ യാത്രയ്ക്ക് പിന്നാലെയാണ് വിമര്‍ശനം. റിച്ചാര്‍ഡ് ബ്രാന്‌സണും സ്വന്തമായി ബഹിരാകാശ വിനോദ സഞ്ചാര സാധ്യതകള്‍ തേടുന്നതിനിടയിലാണ് പരാമര്‍ശം. ഹെലികോപ്റ്റര്‍ പൈലറ്റ് കൂടിയായ വില്യമിന് ബഹിരാകാശത്തേക്ക് പോവാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് അത്രയും ഉയരത്തിലേക്ക് പോകാന്‍ തനിക്ക് അല്‍പം പോലും താല്‍പര്യമില്ലെന്നാണ് മറുപടി നല്‍കിയത്.ലോകത്തിലെ ഏറ്റവും മഹത്തായ ചില ആളുകളുടെ ബുദ്ധിയും മനസ്സും പല ഭൗമിക ജോലികള്‍ക്കും ആവശ്യമാണ്, ഭൂമിയല്ലാതെ മറ്റെവിടെയെങ്കിലും ജീവിക്കാന്‍ നോക്കുന്ന പ്രവണത ശരിയല്ല, വില്യം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *