India
image_print

ചിത്രത്തില്‍ നിന്ന് താരങ്ങളെ പിന്തിരിപ്പിച്ചു; വിവാദങ്ങളോട് പ്രതികരിച്ച് പ്രിയദര്‍ശന്‍

Written by

askshiyas

അടുത്തിടെ ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് ഫിറോസ് നദിയാദ്വാല, ‘ഹെറാ ഫെയറി’യുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ .’റാം ജി റാവു സ്പീക്കിംഗ്’ എന്ന മലയാളം സിനിമയുടെ റീമേക്കായിരുന്നു ‘ഹേരാ ഫെയറി’. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കേണ്ട ആവശ്യമില്ലെന്ന് പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയദര്‍ശനെ വിമര്‍ശിച്ച് നാദിയാവാല രംഗത്തെത്തിയത്. ചിത്രത്തിന്റെ ആദ്യ ഭാഗം താന്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും രണ്ടാം ഭാഗവും വരാനിരിക്കുന്ന മൂന്നാം ഭാഗവും എങ്ങനെയാണ് അദ്ദേഹം നിരസിച്ചതെന്നും നിര്‍മ്മാതാവ് പറഞ്ഞു. പിന്നാലെയാണ് പ്രിയദര്‍ശന്റെ പ്രതികരണം.

‘ഇത് ഇരുപത് വര്‍ഷം മുമ്പുള്ള സംഭവമാണ്. എന്തുകൊണ്ടാണ് ഇത് ഇപ്പോള്‍ സംസാരിക്കുന്നതെന്ന് എനിക്കറിയില്ല. ആ സിനിമയ്ക്ക് ശേഷവും ഞാന്‍ ബോളിവുഡില്‍ സിനിമകള്‍ ചെയ്തു. ഇപ്പോള്‍ ഞാന്‍ എന്റെ കരിയറിലെ 95 -ാമത്തെ സിനിമ ചെയ്തു. ആരോപണവിധേയമായ പെരുമാറ്റം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും വ്യവസായത്തില്‍ ഉണ്ടാകില്ലായിരുന്നു, പ്രിയദര്‍ശന്‍ പറഞ്ഞു.അന്നുമുതല്‍ ഞാന്‍ ഈ അഭിനേതാക്കള്‍ക്കൊപ്പം സിനിമകള്‍ ചെയ്തിട്ടുണ്ട്. അത് എനിക്കെങ്ങനെ ചെയ്യുവാന് സാധിക്കും. ഞാനും ഒരു ചെറിയ തെന്നിന്ത്യന്‍ സംവിധായകനാണ്. ‘എനിക്ക് ബോളിവുഡില്‍ സ്വാധീനമില്ല,’ പ്രിയദര്‍ശന്‍ പറഞ്ഞു.പ്രിയദര്‍ശന്‍ അക്ഷയ് കുമാറിനെയും മറ്റ് അഭിനേതാക്കളെയും ‘ഹേറ ഫെയറി’ ചെയ്യുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തിയെന്നും നിര്‍മ്മാതാവ് ആരോപിച്ചിരുന്നു.

 

Leave a Reply

Your email address will not be published.