India
image_print

ഷൂട്ടിങ്ങിനിടെ പ്രിയങ്ക ചോപ്രക്ക് പരിക്ക്

Written by

askshiyas

അവഞ്ചേഴ്‌സ് നിര്‍മ്മാതാക്കള്‍ ഒരുക്കുന്ന സീരീസ് ചിത്രീകരണത്തിനിടെ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പരിക്ക്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍പ്പെടുന്ന സീരീസില്‍ പ്രധാന വേഷത്തിലാണ് പ്രിയങ്കാചോപ്ര എത്തുന്നത്. ലണ്ടനില്‍ പുരോഗമിക്കുന്ന വെബ് സീരിയസിലെ ആക്ഷന്‍ രംഗത്തതിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത് . ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പ്രിയക തന്നെയാണ് പങ്കുവെച്ചത്.

 

മുഖത്ത് മണ്ണ് പറ്റിയതും ചോരയൊലിക്കുന്നതുമായി ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. അതിനൊപ്പം തന്നെ ആരാധകരോട് ഒരു ചോദ്യവും ഉന്നയിക്കുന്നുണ്ട്. യഥാര്‍ത്ഥ പരിക്കും മേയ്ക്കപ്പും ഏതാണെന്നാണ് ചോദിച്ചിരിക്കുന്നത്. ഒടുവില്‍ പ്രിയങ്ക തന്നെ അതിനുള്ള മറുപടിയും നല്‍കി. നെറ്റിയിലെ മുറിവാണ് യഥാര്‍ത്ഥ മുറിവെന്ന്. ഗെയിംസ് ഓഫ് ത്രോണ്‍സ് എന്ന വിഖ്യാത വെബ് സീരീസിലെ പ്രധാന താരമായ റിച്ചാര്‍ഡ് മാഡനാണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. വലിയ ബജറ്റിലൊരുങ്ങുന്ന സീരീസ് പ്രിയകയുടെ കരിയറിലെ ഏറ്റവും പ്രതീക്ഷയേകുന്ന ഒന്നുതന്നെയാണ്.

 

Leave a Reply

Your email address will not be published.