India
image_print

പ്രധാനമന്ത്രി അജയ് മിശ്രയുമായി വേദി പങ്കിടരുതെന്ന് പ്രിയങ്ക ഗാന്ധി

Written by

archanaa chuqwe

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശം ശരിയാണെങ്കിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുമായി വേദി പങ്കിടരുതെന്നും അയാളെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ലഖിംപൂർ ഖേരിയിൽ കർഷക സമരത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവം ചൂണ്ടിക്കാണിച്ചാണ് ആവശ്യം.

 

അതേസമയം ലഖിംപൂർ ഖേരിയിൽ കർഷക സമരത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ സംഭവത്തിൽ നാല് കർഷകരുൾപ്പെടെ 8 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര അറസ്റ്റിലായിരുന്നു. കർഷകരെ ഇടിച്ചുകൊന്ന വാഹനത്തിനുള്ളിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നെന്നാണ് എഫ്ഐആറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആശിഷ് മിശ്ര കർഷകർക്ക് നേരെ വെടിയുതിർത്തതായും എഫ്.ഐ.ആറിൽ പറയുന്നു. കർഷകർക്കെതിരെ നടന്ന ആക്രമണം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമുള്ളതാണെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. അതേസമയം ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്ന് ലഖ്‌നൗവിൽ എത്തിയ മോദി ഡിജിപി കോൺഫറൻസിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published.