India
image_print

പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചു

Written by

archanaa chuqwe

യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചു. പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ലഖിംപൂർ സന്ദർശിക്കാൻ യു.പി സർക്കാർ അനുമതി നൽകി.

കസ്റ്റഡിയിലെടുത്ത് 59 മണിക്കൂറിന് ശേഷമാണ് പ്രിയങ്കയെ വിട്ടയച്ചത്. കർഷകരെ കാണാതെ പിൻമാറില്ലെന്ന പ്രിയങ്കയുടെ ഉറച്ച നിലപാടിന് മുന്നിൽ യു.പി സർക്കാർ മുട്ടുമടക്കുകയായിരുന്നു. വിമാനമാർഗം ലഖ്‌നൗവിലെത്തുന്ന രാഹുൽ ഗാന്ധി റോഡ് മാർഗമാണ് ലഖിംപൂരിലെത്തുക. ഇവർക്കൊപ്പം മൂന്നുപേർക്ക് കൂടി ലഖിംപൂർ സന്ദർശിക്കാൻ അനുമതിയുണ്ട്.

അനുമതി നിഷേധിച്ചാലും കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ ലഖിംപൂരിലേക്ക് പോകുമെന്ന് രാഹുൽഗാന്ധി നേരത്തേ അറിയിച്ചിരുന്നു. കർഷകർക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *