India
‘വിനീത് ശ്രീനിവാസന് വീട്ടുതടങ്കലില്‍’;വാര്‍ത്ത ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Last updated on Oct 01, 2021, 5:30 am


‘വിനീത് ശ്രീനിവാസന് വീട്ടുതടങ്കലില്‍’ എന്ന തലക്കെട്ടിലുള്ള വ്യത്യസ്തമായ ഒരു സിനിമാ പ്രമോഷനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്നത്. വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്തയാണിത്. വെള്ളിയാഴ്ച്ചയാണ് സിനിമയുടെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്ത് വരുന്നത്.ഗോദ, ആനന്ദം, സംസാരം ആരോഗ്യത്തിന് ഹാനികരം, യൂ ടു ബ്രൂട്ടസ്, ഉറിയടി തുടങ്ങിയ സിനിമകളുടെ ചിത്രസംയോജകനായ അഭിനവ് സുന്ദര്‍ നായികിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രം കൂടിയാണിത്.
വിനീത് വീട്ടു തടങ്കലില്‍ ആണെന്നും നായകനായി അഭിനയിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്നാണ് അഭിനവിന്റെ ഭീഷണിയെന്നുംവഴങ്ങിക്കൊടുക്കുകയല്ലാതെ മറ്റൊരു മാര്‍?ഗവും തനിക്ക് മുന്നില്‍ ഇല്ലെന്നും സിനിമയില്‍ തന്നെ വെച്ച് അഭിനവ് കാണിക്കാന്‍ പോകുന്ന അക്രമങ്ങള്‍ക്ക് ഒന്നിനും താന്‍ ഉത്തരവാദി അല്ലെന്നും വിനീത് പറയുന്നുണ്ട്.ടൊവിനോ തോമസ്, അജു വര്‍ഗീസ് അടക്കമുള്ള ഒട്ടനവധി മുന്‍നിര അഭിനേതാക്കളുടെ നല്ല സീനുകള്‍ ഒരു കാര്യവും ഇല്ലാതെ നിഷ്ക്കരുണം വെട്ടിക്കളയുന്ന ഒരു സൈക്കോ ആണ് അഭിനവെന്നും നാളെ പോസ്റ്റര്‍ ഇറങ്ങുമ്പോള്‍ എല്ലാവരും ദൈവത്ത് ഓര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യണം എന്നും വിനീത് പറയുന്നു.


