India
image_print

സഹതാരത്തിന് എതിരെ ക്വട്ടേഷന്‍; പിഎസ്ജി താരം അറസ്റ്റില്‍

Written by

archanaa chuqwe

ഹതാരത്തിനെതിരെ ക്വട്ടേഷന്‍ കൊടുത്ത പാരിസ് സെന്റ് ജര്‍മന്‍ താരം അറസ്റ്റില്‍.പിഎസ്ജിക്കും ഫ്രഞ്ച് സഹതാരം ഖൈറ ഹാംരോയ്ക്കുമെതിരെയാണ് അമീനത ക്വട്ടേഷന്‍ നല്‍കിയത്. നവംബര്‍ നാലിന് ഖൈറയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ അന്വേഷണത്തിനിടെയാണ് ക്വട്ടേഷന്‍രെ കാര്യം പുറത്തുവന്നത്. ഖൈറയ്ക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് 26-കാരനായ അമീനത ഡയല്ലോയുടെ അറസ്റ്റ് പിഎസ്ജി അധികൃതര്‍ സ്ഥിരീകരിച്ചു. ആദ്യ ഇലവനില്‍ ഇടം നേടാന്‍ സഹതാരത്തിനെതിരായ നടപടിയെ ശക്തമായി അപലപിക്കുന്നതായി പിഎസ്ജി പ്രസ്താവനയില്‍ പറഞ്ഞു. അഞ്ച് വര്‍ഷമായി പിഎസ്ജി താരമാണ് അമീനത.

വനിതാ ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കായി കളത്തിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അമീനതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെതിരായ മത്സരത്തില്‍ 89 മിനിറ്റാണ് അമീനത കളിച്ചത്. മത്സരത്തില്‍ പിഎസ്ജി വനിതകള്‍ 4-0ന് ജയിച്ചു.വ്യാഴാഴ്ച യാത്രയ്ക്കിടെ മുഖംമൂടി ധരിച്ചെത്തിയ രണ്ട് അക്രമികള്‍ 31 കാരിയായ ഖൈറയെ തടഞ്ഞുനിര്‍ത്തി വലിച്ചിഴച്ചു. ഈ സമയം അക്രമികള്‍ക്കൊപ്പം കാറില്‍ അമീനതയുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.ഈ സീസണില്‍ ബാഴ്സലോണയില്‍ നിന്ന് പിഎഎസ്ജിയിലെത്തിയ ഖൈറ റയല്‍ മാഡ്രിഡിനെതിരായ മത്സരത്തിനുള്ള ടീമില്‍ ഉണ്ടായിരുന്നില്ല. ഒക്ടോബര്‍ 31ന് ഡിജോണിനെതിരായ മത്സരത്തിലാണ് അദ്ദേഹം അവസാനമായി പിഎസ്ജി ജേഴ്സി അണിഞ്ഞത്.പിഎസ്ജി അന്ന് 3-0ന് ജയിച്ചു.

 

Leave a Reply

Your email address will not be published.