India
image_print

ഫെനര്‍ബാഷെയുടെ ചുംബനശ്രമം പരാജയം;പ്യൂമ കിറ്റിനെതിരെ വ്യാപക വിമര്‍ശനം

Written by

archanaa chuqwe

പ്യൂമ കിറ്റിനെതിരെ വ്യാപക വിമര്‍ശനം. യൂറോപ്പിലെ പ്രധാന ഫുട്‌ബോള്‍ ടീമുകളായ പ്യൂമ പുറത്തിറക്കിയ മൂന്നാം കിറ്റിനെതിരെയാണ് വ്യാപകമായ പ്രതിഷേധം. മാഞ്ചസ്റ്റര്‍ സിറ്റി, എ. സി മിലാന്‍, തുടങ്ങിയ ടീമുകള്‍ക്കായി പുറത്തിറക്കിയ കിറ്റുകള്‍ക്കെതിരെയാണ് ഫുട്‌ബോള്‍ ആരാധകര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.

അതേസമയം സ്ഥിരമായുള്ള ജഴ്‌സി ഡിസൈനുകള്‍ ഒഴിവാക്കി നിയമങ്ങളെ പൊളിച്ചെഴുതുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കിറ്റുകള്‍ പുറത്തിറക്കിയ പ്യൂമ അവകാശപ്പെടുന്നു ടീമുകളുടെ പേരും സ്‌പോണ്‍സര്‍മാരുടെ പേരും വലിയ രീതിയില്‍ എഴുതിയ കിറ്റാണ് ആരാധകര്‍ക്കിടയിലെ വിമര്‍ശനം ഏറ്റുവാങ്ങിയത്.കൂടാതെ തുര്‍ക്കി ലീഗില്‍ ഫെനര്‍ബാഷെയുടെ താരം ഗോളടിച്ചതിന് ശേഷം ജേഴ്‌സിയില്‍ ടീമിനെ ചുംബിക്കാന്‍ ശ്രമിച്ചതും പരാജയപ്പെടുകയായിരുന്നു. ജഴ്‌സിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published.