India
image_print

നടൻ പുനീത് രാജ്‌കുമാറിന് ഹൃദയാഘാതം, ഗുരുതരാവസ്ഥയില്‍

Written by

archanaa chuqwe

ന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാര്‍ അത്യാസന്ന നിലയില്‍.പുനീത് രാജ്കുമാറിനെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഗുരുതരമായ അവസ്ഥയിലാണ് പുനീത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.നിലവില്‍ ഐ.സി.യുവിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.താരം ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാവിലെ 11.30 ഓടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

അതേസമയം, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആശുപത്രി സന്ദര്‍ശിച്ചിരുന്നു.കന്നഡയിലെ ഇതിഹാസ നടന്‍ രാജ്കുമാറിന്റെയും പാര്‍വതമ്മയുടെയും മകനാണ് ആരാധകര്‍ ‘അപ്പു’ എന്ന് വിളിക്കുന്ന പുനീത് രാജ്കുമാര്‍. ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം 1985-ല്‍ ബെട്ടട ഹൂവുവിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടി.29 ഓളം കന്നഡ ചിത്രങ്ങളില്‍ അദ്ദേഹം പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ യുവരത്നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *