India
പഞ്ചാബിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്;ഇതില്ലെങ്കില്‍ നിങ്ങള്‍ കുടുങ്ങും
Last updated on Aug 14, 2021, 2:02 pm


സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിന് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കി പഞ്ചാബ് സര്‍ക്കാര്‍.ആഗസ്റ്റ് 16 മുതല്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നവര്‍ക്കാണ് ഈ നിബന്ധന ബാധകം. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നടത്തിയ കോവിഡ് മീറ്റിംഗിനെത്തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. കൂടാതെ ഹിമാചല്‍ പ്രദേശ്, ജമ്മു എന്നിവിടങ്ങളില്‍ നിന്ന് വരുന്ന ആളുകളെ കര്‍ശനമായി നിരീക്ഷിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
റോഡ്, റെയില്‍, വ്യോമമാര്‍ഗം പഞ്ചാബിലേക്ക് പ്രവേശിക്കുന്ന എല്ലാവര്ക്കും പുതിയ നിയന്ത്രണങ്ങള്‍ ബാധകമാകുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.ഒരു വ്യക്തി ഏതെങ്കിലും മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ദുതഗതിയിലുള്ള ആന്റിജന്‍ പരിശോധന നടത്തേണ്ടിവരും. പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ് നടത്തിയ അധ്യാപക-അനധ്യാപക ജീവനക്കാര്‍ മാത്രമേ സ്കൂളുകളിലും കോളേജുകളിലും എത്താന്‍ പാടുള്ളൂ എന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നിര്‍ദ്ദേശിച്ചു. അതേസമയം, കഴിഞ്ഞ ആഴ്ചയില്‍ പഞ്ചാബിന്റെ പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനമായി ഉയര്‍ന്നു.പഞ്ചാബില്‍ ഇതുവരെ 5,99,846 കോവിഡ് -19 കേസുകളും 16,334 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


