India
ക്രിസ് ഗെയ്ല് ഐപിഎല്ലില്‍ നിന്ന് പിന്മാറി
Last updated on Oct 01, 2021, 4:52 am


ഐപിഎല്ലില്‍ നിന്ന് പിന്മാറി വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്. ബയോ ബബിള്‍ സമ്മര്‍ദ്ദം കാരണം ജീവിതം ദുഷ്കരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് താരത്തിന്റെ പിന്മാറ്റം.ഈ സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ലെന്ന് വ്യക്തമാക്കുന്നത്. ഐപിഎല്‍ പുനരാരംഭിച്ചതിന് ശേഷം ഗെയ്ല് പഞ്ചാബ് കിങ്സിനായി രണ്ട് ഗെയിമുകള്‍ കളിച്ചു.
‘കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഞാന്‍ സിഡബ്ല്യുഐ ബബിള്‍, സിപിഎല്‍ ബബിള്‍, തുടര്‍ന്ന് ഐപിഎല്‍ ബബിള്‍ എന്നിവയുടെ ഭാഗമായിരുന്നു, മാനസികമായി റീചാര്‍ജ് ചെയ്യാനും സ്വയം പുതുക്കാനും ഞാന്‍ ആഗ്രഹിക്കുന്നു,’ ഗെയ്ല് പറഞ്ഞു.’ടി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ദുബായില്‍ ഒരു ഇടവേള എടുക്കാന്‍ ആഗ്രഹിക്കുന്നു. എനിക്ക് സമയം നല്‍കിയതിന് പഞ്ചാബ് കിംഗ്സിന് എന്റെ നന്ദി.എന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും ഇപ്പോഴും ടീമിനൊപ്പമുണ്ട്. ടി 20 ക്രിക്കറ്റില്‍ 14,000 റണ്‍സ് നേടിയ ഗെയ്ല്, ഗെയിമിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നയാളാണ്, കൂടാതെ 2012, 2016 ലോകകപ്പുകള്‍ നേടാന്‍ തന്റെ രാജ്യത്തെ സഹായിക്കുകയും ചെയ്തു.ഒക്ടോബര്‍ 23 ന് ദുബായില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിനെ നേരിടും.


