India
ലേലത്തില്‍ ആരും വിളിച്ചില്ല:നഥാന്‍ എല്ലിസിനെ സ്വന്തമാക്കി പഞ്ചാബ് കിങ്സ്
Last updated on Aug 21, 2021, 11:39 am


ആസ്ട്രേലിയന്‍ താരങ്ങളായ ജൈ റിച്ചാര്‍ഡ്സണും റീലി മെരിഡിത്തും പിന്മാറിയതിന് പിന്നാലെ ആസ്ട്രേലിയന്‍ ഫാസ്റ്റ്ബൗളര്‍ നഥാന്‍ എല്ലിസിനെ സ്വന്തമാക്കി പഞ്ചാബ് കിങ്സ്. കോവിഡ് കാരണം നിര്‍ത്തിവെച്ച ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങള്‍ സെപ്തംബര്‍ 19 മുതല്‍ യുഎഇയിലാണ് നടക്കുന്നത്.
ആസ്ട്രേലിയയുടെ ലോകകപ്പ് ടീമിലേക്കും എല്ലിസിനെ തെരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ പകരക്കാരന് എന്ന നിലയിലാണ് എല്ലിസിനെ ഇപ്പോള്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിഗ് ബാഷ് ലീഗിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് എല്ലിസിനെ ആസ്ട്രേലിയന്‍ ടീമിലേക്ക് വിളിച്ചത്. ഈ വര്‍ഷം ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് എല്ലിസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. ആ മത്സരത്തില്‍ തന്നെ ഹാട്രിക്കും നേടി. ടി20 അരങ്ങേറ്റത്തില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ക്രിക്കറ്ററാവാനും ഈ ആസ്ട്രേലിയന്‍ താരത്തിനായി. നേരത്തെ ആസ്ട്രേലിയക്കായി ടി20 ക്രിക്കറ്റില്‍ ബ്രെറ്റ് ലീ, ആഷ്ടണ്‍ ആഗര്‍ എന്നിവര്‍ ഹാട്രിക്ക് നേടിയിരുന്നു.ഹൊബാര്‍ട്ട് ഹരികെയിന്‍ അംഗമായ എല്ലിസ് കഴിഞ്ഞ സീസണില്‍ 20 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. 2021ലെ ഐപിഎല്‍ ലേലത്തില്‍ എല്ലിസിനെ ആരും വിളിച്ചിരുന്നില്ല. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയായിരുന്നു എല്ലിസിന്.


