India
image_print

വനിതകള്‍ക്ക് ആയിരംരൂപ;പഞ്ചാബില്‍ വന്‍ വാഗ്ദാനങ്ങളുമായി കെജ്‌രിവാള്‍

Written by

archanaa chuqwe

വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾ പഞ്ചാബിൽ അധികാരത്തിലെത്തിയാൽ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്ന വാഗ്ദാനവുമായി  ആം ആദ്മി പാർട്ടി തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ രംഗത്ത്. അടുത്ത വർഷം ആദ്യം പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ നടന്ന പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ്‌ കെജ്രിവാൾ ഇക്കാര്യം പറഞ്ഞത്.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ രണ്ടു ദിവസത്തെ പഞ്ചാബ് സന്ദർശനത്തിന് എത്തിയതായിരുന്നു അദ്ദേഹം. എ.എ.പിയുടെ മിഷൻ പഞ്ചാബ് പദ്ധതിയുടെ ഭാഗമായി പഞ്ചാബിലെ വിവിധ സ്ഥലങ്ങളിൽ കെജ്രിവാൾ പ്രചാരണം നടത്തും.

 

അതേസമയം തെരഞ്ഞെടുപ്പിൽ തങ്ങൾ പഞ്ചാബിൽ അധികാരത്തിലെത്തിയാൽ പ്രായമായ സ്ത്രീകൾക്ക് വാർദ്ധക്യ പെൻഷന് പുറമെ എല്ലാ സ്ത്രീകൾക്കും മാസം 1000 രൂപ വീതം നൽകുമെന്നും കെജ്രിവാൾ പറഞ്ഞു. ‘ഇവിടെയൊരു വ്യാജ കെജ്രിവാൾ ഇറങ്ങിയിട്ടുണ്ടെന്നും താനെന്ത് വാഗ്ദാനങ്ങൾ നടത്തിയാലും രണ്ട് ദിവസം കഴിഞ്ഞാൽ അദ്ദേഹവും അത് പ്രഖ്യാപിക്കും. പേടിയുള്ളത് നല്ലതാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയെ രൂക്ഷമായി വിമർശിച്ചു കൊണ്ട് കെജ്രിവാൾ പറഞ്ഞു.
ചന്നി തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ കോപ്പിയടിക്കുകയാണെന്ന് കെജ്രിവാൾ ആരോപിച്ചു.അതേസമയം
ഡൽഹിക്കാർ വന്ന് പഞ്ചാബ് ഭരിക്കുന്നതിനെയാണോ മിഷൻ പഞ്ചാബ് എന്ന് വിളിക്കുന്നതെന്ന് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി തിരിച്ചടിച്ചു. പഞ്ചാബിന്റെ കാര്യം നോക്കാൻ പഞ്ചാബികളൊന്നും ഇല്ലാത്ത അവസ്ഥ വന്നിട്ടില്ലെന്നും കെജ്രിവാളിനുള്ള മറുപടിയായി ചന്നി പറഞ്ഞു.

Leave a Reply

Your email address will not be published.