India
അരവിന്ദ് കെജ്രിവാൾ ഇന്ന് പഞ്ചാബിൽ; വൻ പ്രഖ്യാപനമുണ്ടാവും
Last updated on Sep 29, 2021, 6:47 am


ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ ഇന്ന് പഞ്ചാബിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് കെജ്രിവാൾ എത്തുന്നത്. നവ്ജോത് സിങ് സിദ്ദു പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ചതിന് തൊട്ടുടനെയാണ് കെജ്രിവാളിൻറെ പഞ്ചാബ് സന്ദർശനം.
കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ പരമാവധി മുതലെടുക്കാനാണ് ആം ആദ്മിയുടെ തീരുമാനം.സെപ്റ്റംബർ 30 ന് അദ്ദേഹം നടത്തുന്ന പത്രസമ്മേളനത്തിൽ വലിയ ചിലപ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പഞ്ചാബിൻറെ ഇലക്ഷൻ ചുമതലയുള്ള ആം. ആദ്മി പാർട്ടി ദേശീയ വക്താവ് രാഗവ് ചദ്ദ അറിയിച്ചു.
2017 നിയമസഭാ തെരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടിയ ആം.ആദ്മി പഞ്ചാബിലെ മുഖ്യപ്രതിപക്ഷമാണ്. കോൺഗ്രസിൻറെ ആഭ്യന്തരപ്രശ്നങ്ങളെ മുതലെടുത്ത് പഞ്ചാബിൽ അധികാരത്തിലെത്താമെന്നാണ് ആം ആദ്മി കണക്ക് കൂട്ടുന്നത്. ഡൽഹി മോഡൽ മുൻ നിർത്തിയാണ് പഞ്ചാബിൽ ആം ആദ്മിയുടെ പ്രചാരണങ്ങൾ. അതിനിടെ കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ച നവ്ജോത് സിങ് സിദ്ദു ആം.ആദ്മി.പാർട്ടിയിലേക്ക് എന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.


