India
image_print

അല്ലു അര്‍ജുനൊപ്പം ഫഹദ് ഫാസില്‍;’പുഷ്പ’ മാസ് ട്രെയിലറെത്തി

Written by

archanaa chuqwe

ആരാധകര്‍ കാത്തിരുന്ന തെലുങ്ക് ചിത്രം പുഷ്പയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്.തമിഴ്, കന്നട ഭാഷകളിലെ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സിനിമ ഡിസംബര്‍ 17ന് തിയേറ്ററുകളില്‍ എത്തും.രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ ചിത്രത്തില്‍ എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമാണ് പുഷ്പ. രശ്മി മന്ദാനയാണ് ചിത്രത്തിലെ നായിക. അനസൂയ ഭരദ്വാജ്, ധനുഞ്ജയ്, സുനില്‍, അജയ് ഘോഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.ട്രെയിലറിന്റെ ക്ലൈമാക്‌സിലാണ് ഫഹദ് എത്തുന്നത്.

250 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന ചിത്രം അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാറാണ് സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ രചനയും സുകുമാര്‍ തന്നെയാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ.രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുക.മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും ചെയ്തത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *