India
തനിക്ക് ആരും ക്ലാസെടുക്കാന്‍ വരേണ്ട; വിവാദങ്ങള്‍ക്ക് മറുപടിയുമായി പി.വി അന്‍വര്‍
Last updated on Aug 21, 2021, 10:47 am


വിവാദങ്ങള്‍ക്ക് മറുപടിയുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍.താന്‍ മണ്ഡലത്തിലില്ലെന്ന ആരോപണങ്ങള്‍ക്കാണ് വീണ്ടും എംഎല്‍എ പ്രതികരണവുമായി എത്തിയിരിക്കുന്നത്. തങ്ങളുടെ പരമോന്നത നേതാവിന്റെ മകനെ പരസ്യമായി’മകാരം’കൂട്ടി വിളിച്ച് ഓഫീസില്‍ നിന്ന് ഇറക്കിവിട്ട ലീഗുകാരും കേട്ടാലറയ്ക്കുന്ന തെറി മണ്ഡലത്തിലെ വോട്ടറെ വിളിച്ച് സംസ്ക്കാരം തെളിയിച്ച വി.ഡി.സതീശന്റെ അനുയായികളായ കോണ്‍ഗ്രസുകാരും പി.വി.അന്‍വറിന് ക്ലാസെടുക്കാന്‍ വരണ്ട.
ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട.അങ്ങനെയല്ല ഇവിടെ വരെയെത്തിയതും.നിന്റെയൊക്കെ മുന്പില് നട്ടെല്ല് വളയ്ക്കാനുമില്ല.ഒരു തിരുത്തും പ്രതീക്ഷിക്കുകയും വേണ്ട.പറഞ്ഞത് അങ്ങനെ തന്നെ അവിടെ കിടക്കും എന്ന് എംഎല്‍എ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ബിസിനസ് ആവശ്യാര്‍ത്ഥം ആഫ്രിക്കയിലെ സിയെറ ലിയോണിലാണ് നിലവില്‍ പി.വി അന്‍വര്‍. ഉടനെയൊന്നും മണ്ഡലത്തില്‍ തിരിച്ചെത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. ജൂണിലാണ് പി.വി അന്‍വര്‍ ആഫ്രിക്കയിലേക്ക് തിരികെ പോയത്. നിയമസഭാ സമ്മേളനത്തിലടക്കം പി.വി അന്‍വര്‍ പങ്കെടുത്തിരുന്നില്ല.


