India
image_print

കോവിഡ്; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ

Written by

archanaa chuqwe

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുകള്‍ ഇളവുകള്‍ ഖത്തര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.ഇളവുകൾ നൽകിയതിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂളിലെത്താമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. എന്നാല്‍,കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. നിലവിൽ ഇടവിട്ടുള്ള ദിവസങ്ങളില്‍ 50 ശതമാനം കുട്ടികള്‍ക്ക് മാത്രമായിരുന്നു സ്‌കൂളുകളിലെത്താന്‍ അനുമതി ഉണ്ടായിരുന്നത്.

ഇപ്പോഴത്തെ തീരുമാനം അനുസരിച്ച് ഓണ്‍ലൈന്‍, ക്ലാസ് റൂം സമ്മിശ്ര പഠനരീതി മാറി പഠനം പൂര്‍ണമായും ക്ലാസ്മുറികളിലേക്ക് മാറും. സ്‌കൂളിലെത്തുന്ന കുട്ടികള്‍ ചുരുങ്ങിയത് ഒരു മീറ്റര്‍ അകലം പാലിക്കണം. ജീവനക്കാര്‍ അവര്‍ക്കായുള്ള റൂമുകളിലും ഓഫിസുകളിലും അകലം പാലിക്കണം. വിദ്യാര്‍ഥികളും ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സ്‌കൂളിനകത്തും സ്‌കൂളിലേക്കുള്ള യാത്രാ വേളയിലും ബബിള്‍ സംവിധാനം പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.