India
image_print

ഗ്രൗണ്ടില്‍ അശ്വിനും സൗത്തിയും തമ്മില്‍ വാക്കുതര്‍ക്കം; വീഡീയോ

Written by

archanaa chuqwe

പിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തമ്മിലുള്ള മത്സരത്തില്‍ കൊല്‍ക്കത്ത ജയം സ്വന്തമാക്കിയെങ്കിലും ഗ്രൗണ്ടില്‍ ്.കൊല്‍ക്കത്ത പേസര്‍ ടിം സൗത്തിയും ഡല്‍ഹിയുടെ ആര്‍ അശ്വിനും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് മറ്റൊരു സംഭവമായിരുന്നു. ഡല്‍ഹിയുടെ ഇന്നിംഗ്സ് കഴിഞ്ഞയുടനെയായിരുന്നു സംഭവം. സൗത്തിയെറിഞ്ഞ 20-ാം ഓവറിലെ ആദ്യ പന്തില്‍ അശ്വിന് പുറത്തായിരുന്നു.പരിക്കേറ്റ ആന്ദ്രെ റസ്സലിന് പകരം പതിനൊന്നിലേക്ക് വന്ന ടിം സൗത്തി, ഡിസിയുടെ ഇന്നിംഗ്സില്‍ 20 -ാം ഓവറിലെ ആദ്യ പന്തില്‍ അശ്വിനെ പുറത്താക്കി. തുടര്‍ന്ന് അശ്വിന്‍ പവലിയനിലേക്ക് മടങ്ങുമ്പോള്‍ സൗത്തി അശ്വിനോട് എന്തോ പറയുകയും അശ്വിന്‍ ദേഷ്യത്തോടെ തിരിച്ചുപറയുന്നതും കാണാം.

തുടര്‍ന്ന് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ സംഭവത്തില്‍ ഇടപ്പെട്ട് അശ്വിനോട് സംസാരിക്കുന്നുണ്ട്. അശ്വിന്‍ അതിനും മറുപടി പറയുന്നു. ഓടിയെത്തിയ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് അശ്വിനെ അനുനയിപ്പിച്ച് പവലിയനിലേക്ക് തിരിച്ചയച്ചത്.വാക്കുതര്‍ക്കത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published.