India
image_print

ഡല്‍ഹി തന്നെ എടുക്കില്ല: വെളിപ്പെടുത്തി രവിചന്ദ്ര അശ്വിന്‍

Written by

archanaa chuqwe

ഡല്‍ഹി ക്യാപിറ്റല്‍സ് പുതിയ സീസണില്‍ തന്നെ നിലനിര്‍ത്താനിടയില്ലെന്ന വെളിപ്പെടുത്തലുകളുമായി ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നറും ഡല്‍ഹി താരവുമായ ആര്‍ അശ്വിന്‍ രംഗത്ത്. ടീമിന്റെ മുന്‍ നായകന്‍ കൂടിയായ യുവതാരം ശ്രേയസ് അയ്യരെയും ഡല്‍ഹി നിലനിര്‍ത്താനിടയില്ലെന്നും അശ്വിന്‍ പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ച് രംഗത്ത് എത്തിയത്. ശ്രേയസ് അയ്യര്‍ ഉണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും എന്തായാലും താന്‍ ഉണ്ടാക്കില്ലെന്നും. അതുകൊണ്ട് ആരെങ്കിലും പുതിയതായി വരേണ്ടിവരും.തന്നെ നിലനിര്‍ത്തുന്നുണ്ടെങ്കില്‍ ഇതിനകം അക്കാര്യം അറിയുമായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു.

അതേസമയം മെഗാ ലേലത്തിനു മുമ്പ് ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ റിഷഭ് പന്ത്, ഓപ്പണര്‍ പൃഥ്വി ഷാ, സൗത്താഫ്രിക്കയുടെ ഫാസ്റ്റ് ബൗളര്‍ ആന്റിച്ച് നോര്‍ക്കിയ എന്നിവരെയായിരിക്കും ഉള്‍പ്പെടുത്താന്‍ സാധ്യതയെന്നും അശ്വിന്‍ പറഞ്ഞു. 2019 ഐപിഎല്‍ സീസണിനു മുന്നോടിയായാണ് അശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ എത്തിയത്. ഡല്‍ഹിക്കായി കളിച്ച 28 മത്സരങ്ങളില്‍നിന്ന് 7.55 ഇക്കോണമി നിരക്കില്‍ 20 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. അതേസമയം 2015ല്‍ ഡല്‍ഹിയില്‍ എത്തിയ താരമാണ് ശ്രേയസ് അയ്യര്‍. അടുത്തമാസം മെഗാലേലം നടക്കുമെന്നാണ് സൂചന. ലേലത്തിന് ഉപയോഗിക്കുന്ന തുകയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. ലക്‌നൗ, അഹമ്മദാബാദ് എന്നിവടങ്ങളില്‍ നിന്നുള്ള രണ്ട് ടീമുകള്‍ക്കൂടി എത്തിയതോടെ ഐപിഎല്‍ ടീമുകളുടെ എണ്ണം എട്ടില്‍ നിന്ന് 10 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ മത്സരങ്ങളുടെ എണ്ണവും ഉയരും.

Leave a Reply

Your email address will not be published.