India
image_print

ഹിന്ദുവും ഹിന്ദുത്വവാദിയും ഒന്നല്ല: രാഹുൽഗാന്ധി

Written by

askshiyas

ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നും അധികാരത്തിലിരിക്കുന്നത് വ്യാജ ഹിന്ദുക്കളാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ ഹിന്ദുവാണെങ്കിലും ഹിന്ദുത്വവാദി അല്ലെന്നും വിലക്കയറ്റത്തിനെതിരെ രാജസ്ഥാനിൽ കോൺഗ്രസ് നടത്തിയ മഹാറാലിക്കിടെ രാഹുൽ ഗാന്ധി പറഞ്ഞു.

ഹിന്ദു സത്യത്തെ തേടുന്നു. സത്യാഗ്രഹമാണ് അവരുടെ വഴി. ഹിന്ദുത്വവാദിക്ക് അധികാരം മതി, അധികാരത്തിനായുള്ള അന്വേഷണമാണ് അവരുടെ വഴി. അതിന് വേണ്ടി അവരെന്തും ചെയ്യും. രാഹുൽ പറഞ്ഞു.

“അധികാരത്തിന്‌വേണ്ടി ഹിന്ദുത്വവാദികൾ ആക്രമിക്കും, കൊല്ലും. എന്തും പറയും. അവർക്ക് പലരെയും പേടിയാണ്. അതിൽ നിന്ന് വെറുപ്പുണ്ടാകുന്നു. ദേഷ്യമുണ്ടാകുന്നു. ഹിന്ദുവിന്റെ മനസ്സിൽ സ്‌നേഹവും സഹിഷ്ണുതയുമുണ്ടാകുന്നു” രാഹുൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published.