India
image_print

രാഹുല്‍ ഗാന്ധി കാളയെപ്പോലെ അലഞ്ഞു തിരിയുന്നു;വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി

Written by

askshiyas

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി റാവു സാഹെ ബ് ദന്‍വെ. രാഹുല്‍ഗാന്ധിയെ കൊണ്ട് ആര്‍ക്കും ഒരു ഉപകാരം ഇല്ലെന്നും അദ്ദേഹം ഒരു കാളയെപ്പോലെയാണ് എല്ലായിടത്തുംഅലഞ്ഞുതിരിയുന്നതെന്നും പക്ഷേ ആര്‍ക്കും ഒരു ഉപകാരവും ഇല്ലെന്നും കഴിഞ്ഞ 20 വര്‍ഷമായി ലോക്‌സഭയില്‍ താന്‍ ഈ കാഴ്ച കാണുകയാണെന്നുമാണ് ദന്‍വെ പറഞ്ഞത്.

മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയില്‍ ഒരു റാലിയില്‍ സംസാരിക്കവെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. അതേസമയം ദന്‍വെയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. ദന്‍വെയുടെ പരാമര്‍ശം ഞെട്ടിപ്പിക്കുന്നതാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാനാ പട്ടേല്‍ പറഞ്ഞു. പദവിക്ക് ചേരാത്ത അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും നാനാ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published.