India
image_print

വയനാട് എംപി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും

Written by

archanaa chuqwe

മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ എത്തും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ സ്വികരിക്കും. ഉച്ചയോടെ വയനാട്ടില്‍ എത്തുന്ന രാഹുല്‍ഗാന്ധി മാനന്തവാടിയില്‍ നിര്‍മ്മിച്ച മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും. നാളെ ജില്ലാ കളക്ടറുമായും ജന പ്രതിനിധി കളുമായും ചര്‍ച്ച നടത്തും. ശേഷം മലപ്പുറത്തേക്ക് പോകും.

ഡി.സി.സിപുനര്‍ സംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയും നേതാക്കള്‍ രാഹുല്‍ഗാന്ധി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ഡിസിസി പ്രസിഡന്റുമാരുടെ ചുരുക്കപ്പട്ടിക കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പ് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയാതെ ഓരോ ജില്ലകളിലും ഒന്നിലധികം പേരുടെ ചുരുക്കപ്പട്ടിക ആണ് കെപിസിസി പ്രസിഡന്റീന്റെ നേതൃത്വത്തിലുള്ള സംഘം രാഹുല്‍ഗാന്ധി കൈമാറിയത്. വനിതാ യുവ സമുദായ പ്രതിനിധി ഉറപ്പാക്കുന്നതു മായി ബന്ധപ്പെട്ട കാര്യങ്ങളിലും ആശയക്കുഴപ്പമുണ്ട്. അതേസമയം കേരളത്തിലെ ചര്‍ച്ചയില്‍ തയ്യാറാക്കിയ പട്ടിക ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഏകപക്ഷീയമായി മാറ്റം വരുത്തി എന്ന് ആരോപിച്ച് ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപള്ളി, എന്നിവര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉള്ളതിനാല്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ വരവ് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നതാണ്.

Leave a Reply

Your email address will not be published.