India
image_print

ജാഗ്രത;ഇന്നും ശക്തമായ മഴ;9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Written by

archanaa chuqwe

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം മുതല്‍ കാസര്‍കോടുവരെ ആണ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. കോട്ടയം ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ഉണ്ട്. കൂടാതെമത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്നും നിർദേശം ഉണ്ട്.

അതേസമയം കനത്ത മഴയെ തുടർന്ന് കോഴിക്കോട് 15 ക്യാംപുകള്‍ തുറന്നു. കോഴിക്കോട് താലൂക്കില്‍ 115 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചിരിക്കുകയാണ്. എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനാണ് കലക്ടര്‍ നിര്‍ദേശം നൽകിയിരിക്കുന്നത്.

അതേസമയം പാലക്കാടിന്റെ മലയോര മേഖലയിലുള്‍പ്പെടെ ഒറ്റപ്പെട്ട മഴ തുടരുകയാണ്. ശക്തമായ നീരൊഴുക്ക് തുടര്‍ന്നാല്‍ മലമ്പുഴ, മീങ്കര ഡാമുകള്‍ തുറക്കുമെന്ന് ജലസേചനവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

Leave a Reply

Your email address will not be published.