India
image_print

ഇത്രയും വലിയ മഴയ്ക്ക് കാരണമെന്ത്?

Written by

archanaa chuqwe

മിന്നൽ പ്രളയമാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇതെക്കുറിച്ച് വിദഗ്ധർ പറയുന്നത് ഇങ്ങനെയാണ്. അറബിക്കടലിൽ നിലനിന്നിരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ച് കേരളത്തിലേക്ക് അടുത്തുവന്ന സമയത്ത് തെക്കൻ ജില്ലകൾ തൊട്ട് വടക്കൻ ജില്ലകളായ കണ്ണൂർ വരെ ഈ സമയത്ത് മഴ ലഭിച്ചു.

കേരളം മുഴുവൻ മേഘാവൃതമായിരുന്നെങ്കിലും വലിയ മഴ പെയ്തത് കോട്ടയം, ഇടുക്കി അതിർത്തികളിലാണ്. കോട്ടയം പേരുമേട് തുടങ്ങി കുട്ടിക്കാനം, പെരുവന്താനം വഴി തൃശൂരിന്റെ കിഴക്കൻ മേഖല വരെ നീണ്ടു നിൽക്കുന്ന വലിയൊരു ബെൽറ്റിലാണ് മഴമേഘങ്ങൾ കേന്ദ്രീകരിച്ചത്. പീരുമേട്, വണ്ടിപ്പെരിയാർ, പൂഞ്ഞാർ അടക്കമുള്ള സ്ഥലങ്ങളിൽ ശനിയാഴ്ച രാവിലെ മൂന്നു മണിക്കൂറിൽ മാത്രം ഏകദേശം 20 സെന്റീമീറ്റർ മഴ ലഭിച്ചു.

ഇതിനെ ലഘുമേഘ വിസ്‌ഫോടനം എന്നാണ് പറയുന്നത്. ഒരു മണിക്കൂറിൽ പത്തു സെന്റീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന പ്രതിഭാസമാണ് മേഘവിസ്‌ഫോടനം. കേരളത്തിൽ അത് കേട്ടുകേൾവിയില്ലാത്തതാണ് എന്നും വിധഗ്ദർ പറയുന്നു.

 

 

Leave a Reply

Your email address will not be published.