India
image_print

സംസ്ഥാനത്ത് കനത്തമഴ തുടരും;നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Written by

archanaa chuqwe

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഏഴു ജില്ലകളില്‍ ജാഗ്രത നിര്‍ദേശം. തീവ്രമഴ മുന്നറിയിപ്പില്ലെങ്കിലും ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നിങ്ങനെ ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോരമേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കാനും നിര്‍ദേശം ഉണ്ട്.

 

 

അതേസമയം ചൊവ്വാഴ്ചയോടെ കേരളത്തില്‍ തുലാവര്‍ഷം ശക്തമാക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍ പൂര്‍ണമായും പിന്‍വാങ്ങും. നാളെ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.ലക്ഷദ്വീപ് തീരത്തിന് സമീപമുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.മഴ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് കോട്ടയത്തിന്റെ കിഴക്കന്‍ മേഖല.ഇന്നലെ വൈകിട്ട് അര മണിക്കൂറോളം ഉണ്ടായിരുന്നകനത്ത മഴയില്‍ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു. മുണ്ടക്കയം വണ്ടംപതാലില്‍ ആള്‍പ്പാര്‍പ്പില്ലാത്ത മേഖലയില്‍ മണ്ണിടിച്ചിലുണ്ടായി. എരുമേലിയില്‍ ചെമ്പകപ്പാറ എസ്റ്റേറ്റിലെ തടയണതകര്‍ന്നു. മണിമലയാറ്റിലെ ജലനിരപ്പ് ഉയരുകയും ചെയ്തു. നിലവില്‍ കോട്ടയം ജില്ലയില്‍ 36 ക്യാമ്പുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 1110 കുടുംബങ്ങളാണ് ക്യാമ്പുകളില്‍ ഉള്ളത്.

 

Leave a Reply

Your email address will not be published.