India
image_print

സംസ്ഥാനത്ത് കനത്ത മഴ;ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Written by

archanaa chuqwe

സംസ്ഥാനത്ത് മഴ കടുക്കുന്നു.ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.നാളെയും ഈ പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് മറ്റെന്നാള്‍ മുതല്‍ അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ ജില്ലകളില്‍ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് ഹൈദരാബാദിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ആരംഭിച്ച അതിശക്തമായ മഴയിലാണ് ഹൈദരാബാദിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായത്. രാത്രി 8.30-നും 11-നും ഇടയിലുള്ള സമയത്ത് 10-12 സെന്റി മീറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്.ഇതേത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും മറ്റു കെട്ടിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതായിട്ടുമുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.