India
image_print

പ്രളയഭീതി; ചരിത്രത്തിലാദ്യമായി മഞ്ഞുപാളിയില്‍ മഴ

Written by

askshiyas

ഗ്രീന്‍ലാന്‍ഡിലെ വടക്കന്‍ ഭാഗത്തുള്ള ഉയരമുള്ള മഞ്ഞുപാളികളില്‍ ചരിത്രത്തിലാദ്യമായി മഴപെയ്തു.10,551 അടി ഉയരമുള്ള മഞ്ഞുപാളികളില്‍ ഓഗസ്റ്റ് 14 ന് പെയ്ത മഴ മണിക്കൂറുകളോളമാണ് നീണ്ടുനിന്നത്. ഇത് മഞ്ഞുരുകുന്നതിന്റെ തോത് വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2030 ഓടുകൂടി മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന കടലോര നഗരങ്ങളില്‍ മഹാപ്രളയം അടക്കമുള്ള കാലാവസ്ഥ ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകം ഭയപ്പെടുന്നത്.

 

താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്ലോ അല്പം മാത്രം കുറവോ ആയ സാഹചര്യങ്ങളിലാണ് ഗ്രീന്‍ലാന്‍ഡില്‍ മറ്റിടങ്ങളില്‍ മഴ പെയ്യുക. 2012, 2019 തില്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായെങ്കിലും മഴ പെയ്തില്ല. കനത്ത മഴയില്‍ ഏഴ് മടങ്ങ് അധികം മഞ്ഞാണ് നഷ്ടപ്പെടുക. അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മഞ്ഞുപാളി ഗ്രീന്‍ലാന്‍ഡാണ്. യൂറോപ്യന്‍ പഠനപ്രകാരം ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുരുകല്‍ 2100 ആകുമ്പോഴേക്കും സമുദ്രനിരപ്പിന് 10 മുതല്‍ 18 സെന്റീമീറ്റര്‍ വരെ ഉയരത്തിന് കാരണമാകും. 2030 ആകുമ്പോഴേക്കും ഇത് വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നുമാണ് ശാസ്ത്രലോകം പറയുന്നത്.

 

Leave a Reply

Your email address will not be published.