India
image_print

സംസ്ഥാനത്ത്  അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

Written by

askshiyas

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്.സംസ്ഥാനത്ത്  അടുത്ത അഞ്ച് ദിവസമാണ്  മഴയ്ക്ക് സാധ്യത.ഇന്ത്യൻ മഹാസമുദ്രത്തിൽ തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി  ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

 

അതേസമയം, കേരളത്തിൽ ന്യൂനമർദത്തിന്റെ ഭീഷണയില്ലെങ്കിലും അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മധ്യഭാഗത്തായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. വരും മണിക്കൂറില്‍ കിഴക്കു – വടക്കു കിഴക്കു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published.